സെപ്തംബര്‍ ഒന്ന് വഞ്ചനാ ദിനമായി ആചരിക്കും: യൂത്ത് ലീഗ്

Posted on: August 19, 2016 6:00 am | Last updated: August 19, 2016 at 12:53 am
പി എം സാദിഖലി
പി എം സാദിഖലി

കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ 100-ാം ദിനമായ സെപ്തംബര്‍ ഒന്നിന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനമായി അചരിക്കും. പഞ്ചായത്ത് തലത്തില്‍ സായാഹ്‌ന പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുവാന്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തതെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. സി കെ സുബൈര്‍, സി പി എ അസീസ്, പി എ അഹ്മദ് കബീര്‍, എച്ച്. ഇഖ്ബാല്‍, പി കെ ഫിറോസ്, കെ ടി അബ്ദുറഹിമാന്‍, അഷറഫ് മടാന്‍ പ്രസംഗിച്ചു.