കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത് മദ്യപിക്കാനാണോയെന്ന് സുധീരന്‍

Posted on: August 18, 2016 1:36 pm | Last updated: August 18, 2016 at 5:10 pm

vm sudheeranന്യൂഡല്‍ഹി: കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത് മദ്യപിക്കാനാണോയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടെന്ന മന്ത്രി എസി മൊയ്തീന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

തിരഞ്ഞെടുപ്പിന് മുമ്പ് ബാറുടമകളുമായുണ്ടാക്കിയ ധാരണ നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സാര്‍വത്രികമായി എല്ലാവരും അംഗീകരിച്ച മദ്യനയം അട്ടിമറിക്കാനാണ് ശ്രമം. ഇതിനുള്ള അന്തരീക്ഷമൊരുക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ പ്രസ്താവനക്ക് പിന്നിലെന്നും സുധീരന്‍ പറഞ്ഞു.