3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബര്‍ ഫൈനലില്‍

Posted on: August 13, 2016 8:53 pm | Last updated: August 13, 2016 at 8:53 pm
SHARE

lalitaha babarറിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് വനിതകളുടെ 3000 മീ. സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ലളിത ബാബര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്‌സില്‍ ഏഴാം സ്ഥാനക്കാരിയായാണ് ലളിത ബാബര്‍ ഫൈനലില്‍ കടന്നത്. ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ലളിത ഫൈനലിലേക്ക് ഓടിക്കയറിയിരിക്കുന്നത്. 1984 ല്‍ പി ടി ഉഷ വനിതളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ കടന്ന ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ ഫൈനലില്‍ കടക്കുന്നത്.

9 മിനിട്ടും 19.76 സെക്കന്റും എടുത്താണ് ലളിത ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്. ഇത് ദേശീയ റെക്കോര്‍ഡാണ്. ഫൈനല്‍ പ്രവേശനം നേടിയ 15 പേരില്‍ ഏഴാം സ്ഥാനമാണ് ലളിതയ്ക്ക്. അതേസമയം സുധാ സിംഗ് ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി.