യുവാക്കള്‍ നേതൃത്വം നല്‍കുന്ന വികസന പരിപ്രേക്ഷ്യമാണ് യു എ ഇയുടേത്: ശൈഖ് മുഹമ്മദ്

Posted on: August 13, 2016 2:33 pm | Last updated: August 13, 2016 at 2:33 pm

SDദുബൈ: ഏവര്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്ന, ഭാവിയെ കേന്ദ്രീകരിച്ചുള്ള, യുവാക്കള്‍ നേതൃത്വം നല്‍കുന്ന വികസന പരിപ്രേക്ഷ്യമാണ് യു എ ഇയുടേതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. അത് അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലോക യുവജന ദിനത്തോടനുബന്ധിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു ശൈഖ് മുഹമ്മദ്.