ദീപിക പള്ളിക്കലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്‌ക്വാഷ് കിരീടം

Posted on: August 12, 2016 10:35 pm | Last updated: August 12, 2016 at 10:37 pm
SHARE

dipika_1807169fമെല്‍ബണ്‍: ഇന്ത്യന്‍ താരം ദീപിക പള്ളിക്കലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്‌ക്വാഷ് കിരീടം. എട്ടാം സീഡ് ഈജിപ്തിന്റെ മായര്‍ ഹാനിയെ പരാജയപ്പെടുത്തിയാണ് ദീപിക കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 10-12, 11-5, 11-6, 11-4. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ദീപിക കിരീടത്തിലേക്കു പിടിച്ചുകയറിയത്. മത്സരം 40 മിനിറ്റ് നീണ്്ടു. ദീപികയുടെ ഈ വര്‍ഷത്തെ ആദ്യ കിരീടമാണിത്.

2015 ഫെബ്രുവരിയില്‍ കാനഡ വിന്റര്‍ ഓപ്പണ്‍ കിരീടം നേടിയതിനുശേഷമുള്ള ദീപികയുടെ പ്രധാന കിരീടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here