മുന്നണി ബന്ധം അനിവാര്യമെന്ന് പി ജെ ജോസഫ്

Posted on: August 11, 2016 1:49 pm | Last updated: August 11, 2016 at 6:02 pm

PJ JOSEPHകോട്ടയം: നിലവിലെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം)ന് മുന്നണി ബന്ധം അനിവാര്യമാണെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടുക എന്നതാണ് പാര്‍ട്ടി നയം. ഇപ്പോഴത്തെ കാലഘട്ടത്തില്‍ മുന്നണിബന്ധം ഉള്ളതാണ് നല്ലതെന്നും പിജെ ജോസഫ് പറഞ്ഞു യു.ഡി.എഫില്‍ നിന്ന് വിട്ടു പോയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

മുന്നണി രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടെന്ന് പാര്‍ട്ടിയിലെ മറ്റൊരു നേതാവായ മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോള്‍ ജോസഫും സ്വീകരിച്ചിരിക്കുന്നത്. അതേസമയം, യു.ഡി.എഫ് വിട്ട കാര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് മുന്‍ മന്ത്രി കൂടിയായ മോന്‍സ് ജോസഫ് പറഞ്ഞു. മാണിയുടെ തീരുമാനം പാര്‍ട്ടിയില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും മോന്‍സ് വ്യക്തമാക്കി. എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്ന നിലപാടിലാണ് കെഎം മാണി. ഒരു മുന്നണിയിലും അംഗമാകില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്നും മാണി അറിയിച്ചിരുന്നു.