Connect with us

National

എ എ പി. എം എല്‍ എക്കെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്

Published

|

Last Updated

ചണ്ഡീഗഢ്: വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ജോലി സമ്പാദിച്ചു എന്ന പരാതിയില്‍ ഡല്‍ഹി എ എ പി എം എല്‍ എ സുരീന്ദര്‍ സിംഗിനെതിരെ ഹരിയാന തജ്ജാര്‍ പോലീസ് കേസെടുത്തു. ബി ജെ പി നേതാവായ കരണ്‍ സിംഗ് തന്‍വാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, എ സുരീന്ദര്‍ സിംഗിനെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് എ എ പിയുടെ ആരോപണം. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കരണ്‍ സിംഗ് തന്‍വാര്‍ തജ്ജാര്‍ എസ് പിക്ക് പരാതി നല്‍കിയത്.
രേഖകള്‍ പ്രകാരം 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സുരീന്ദര്‍ സിംഗ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തജ്ജാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കായികാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചുവെന്നാണ് പരാതി. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതേക്കുറിച്ചുള്ള സ്ഥിരീകരണം ലഭിക്കാനിരിക്കുന്നതേയുള്ളുവെന്ന് തജ്ജാര്‍ എസ് പി ജഷന്‍ദീപ് സിംഗ് പറഞ്ഞു. സര്‍ട്ടിഫിക്കിറ്റിന്റെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുന്ന മുറക്ക് മാത്രമേ എം എല്‍ എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest