കാഴ്ച മറച്ച് പുല്‍ക്കാടുകള്‍ ; മാലാപറമ്പില്‍ അപകട ഭീഷണി

Posted on: July 22, 2016 11:56 am | Last updated: July 22, 2016 at 11:56 am
SHARE

കൊളത്തൂര്‍: പെരിന്തല്‍മണ്ണ – വളാഞ്ചേരി സംസ്ഥാന പാതയിലെ മാലാപറമ്പില്‍ വ്യാപകമായി പുല്‍ക്കാട് റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. പത്തിലധികം കൊടും വളവുകളുള്ള മാലാപറമ്പ് ഭാഗത്ത് പുത്തനങ്ങാടി മുതല്‍ ഓണപ്പുട വരെയുള്ള കിലോ മീറ്ററുകള്‍ ദൂരത്തിലാണ് വാഹനങ്ങള്‍ക്ക് കാഴ്ച മറക്കും വിധം കാട് റോഡിലേക്ക് നില്‍ക്കുന്നത്.
കാട് വളര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാവുന്നില്ല. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് അരികു ചേര്‍ന്ന് നില്‍ക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം എം ഇ എസ് മെഡിക്കല്‍ കോളജിന് സമീപം കാര്‍ നിയന്ത്രണം വിട്ടു പുല്‍ക്കാട്ടിലേക്ക് പാഞ്ഞു കയറി അപകടമുണ്ടായിരുന്നു.