മാധ്യമങ്ങള്‍ക്ക് അനുകൂല നിലപാടെടുത്ത അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി

Posted on: July 22, 2016 9:01 am | Last updated: July 22, 2016 at 3:33 pm
SHARE

advocateകൊച്ചി: ഹൈക്കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിക്ക് നീക്കം. സെബാസ്റ്റ്യന്‍ പോള്‍, ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, സി.പി. ഉദയബാനു, ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് സാധ്യത. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റേതാണ് തീരുമാനം. ഇവര്‍ക്ക് ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

പൊതു സ്ഥലത്ത് സ്ത്രീകളോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ഗവ.പ്ലീഡര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതോടെയാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നത്തിന് തുടക്കം. രണ്ടു ദിവസമായി ഹൈക്കോടതിയിലും ഇന്നലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുമായി അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചു. ക്യമാറകള്‍ തല്ലിത്തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.