ദയാശങ്കര്‍ സിംഗിന്റെ നാവ് പിഴുതെടുക്കുന്നയാള്‍ക്ക് 50 ലക്ഷം നല്‍കുമെന്ന് ബി.എസ്.പി നേതാവ്

Posted on: July 21, 2016 8:59 pm | Last updated: July 21, 2016 at 8:59 pm
SHARE

jannatന്യൂഡല്‍ഹി: ബി.എസ്.പി മേധാവി മായാവതിയെ വേശ്യയെന്ന് വിളിച്ച ബി.ജെ.പിനേതാവ് ദയാശങ്കറിന്റെ നാവരിയുന്നവര്‍ക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് ബി.എസ്.പി ചണ്ഡീഗഡ് അധ്യക്ഷ ജന്നറ്റ് ജഹാന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ ബി.ജെ.പിയുടെ സ്ത്രീദളിത് വിരുദ്ധ മുഖമാണ് പുറത്ത് വരുന്നതെന്നും അവര്‍ ആരോപിച്ചു. അതേസമയം, മായാവതിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ ദയാശങ്കറിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് മറ്റൊരു ബി.എസ്.പി നേതാവ് പ്രതികരിച്ചു.

പണത്തിന് വേണ്ടി സീറ്റ് കച്ചവടം നടത്തുന്ന മായാവതി ലൈംഗികത്തൊഴിലാളികളെക്കാള്‍ മോശമാണെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി ഉത്തര്‍പ്രദേശ് ഉപാദ്ധ്യക്ഷനായ ദയാശങ്കര്‍ സിംഗ് പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ ക്ഷമാപണവുമായി ദയാശങ്കര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ദയാശങ്കറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കുന്നതായും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ അറിയിച്ചിരുന്നു.

അതിനിടെ മായാവതിക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാണ്. ഇന്ന് ദയാശങ്കര്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകര്‍ ലക്‌നൗവില്‍ പ്രതിഷേധം നടത്തി.