ദുബായിലെ ആഢംബര അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടുത്തം: ആളപായമില്ല

Posted on: July 20, 2016 6:10 pm | Last updated: July 20, 2016 at 8:26 pm
SHARE

dubai fireദുബായ്: ദുബായിയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. നൂറു കണക്കിന് ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. ദുബായി മറീനയിലെ സുലഭ ടവറിലാണു തീപിടിത്തമുണ്ടായത്. 285 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 75 നിലയാണുള്ളത്. കെട്ടിടത്തിന്റെ മൂന്നില്‍ രണ്്ടു ഭാഗത്തും തീ വ്യാപിച്ചു. പ്രാദേശികസമയം മൂന്ന് മണിയോടെകെട്ടിടത്തിന്റെ 35-ാം നിലയിലാണു തീപിടിത്തമുണ്ടായത്.