രാജ്ഭവനിലെ വാഹനങ്ങള്‍ക്കു നമ്പര്‍ പ്ലേറ്റ് വയ്ക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം

Posted on: July 17, 2016 8:16 pm | Last updated: July 17, 2016 at 8:16 pm
SHARE

തിരുവനന്തപുരം: രാജ്ഭവന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വയ്ക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്തത് ഗതാഗത നിയമലംഘനമാണെന്ന ഗതാഗത കമ്മീഷണറുടെ നോട്ടീസിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവത്തിന്റെ നിര്‍ദേശം. രാജ്ഭവനില്‍ ഗവര്‍ണറുടേതല്ലാത്ത വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വെക്കണമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 12-ാം തീയതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു.