വക്‌റയിലും അല്‍ ഖോറിലും പുകവലി നിര്‍മാര്‍ജന ക്ലിനിക്കുകള്‍

Posted on: July 16, 2016 5:58 pm | Last updated: July 16, 2016 at 5:58 pm
SHARE

ദോഹ: രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും പുകവലി നിര്‍മാര്‍ജന ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ക്ലിനിക്ക് ഡയറകടര്‍ അഹ്മദ് അല്‍ മുല്ല അറിയിച്ചു. വക്‌റ, അല്‍ ഖോര്‍ ആശുപത്രികളില്‍ അടുത്ത വര്‍ഷം പുകവലി നിര്‍മാര്‍ജന ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ഹമദ് ജനല്‍ ആശുപത്രിയില്‍ മാത്രമാണ് പുകവലി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ പുകവലിശീലം കുറക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. 12നും 16നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കിയില്‍ നടത്തിയ പ്രവര്‍ത്തനെത്തുത്തുടര്‍ന്ന് 15 ശമതാനം പുകവലി കുറക്കാന്‍ സാധിച്ചു.
കുട്ടികളെ പുകവലിയില്‍നിന്ന് പിന്തിരിപ്പുക്കുക ശ്രമകരമായ ദൗത്യമാണ്. എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയില്ലെന്നതാണ് പ്രധാന കാരണം. കുട്ടികളെ ബോധവത്കരിച്ച് മനോഭാവം മാറ്റിയെടുക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. രക്ഷിതാക്കളോട് കുട്ടികളെ ശ്രദ്ധിക്കാനും ദുശ്ശീലങ്ങള്‍ കാണുമ്പോള്‍ വിലക്കാനും ആവശ്യപ്പെടുന്നു.
ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന പുകവലി ക്ലിനിക്കില്‍ പ്രതിമാസം 250 പേരാണ് ചികിത്സക്കെത്തുന്നത്. ഇതില്‍ 100 പേര്‍ പുതുതായി വരുന്നവരാണ്. ഇതു താരതമ്യേന ഉയര്‍ന്ന നിരക്കാണ്. സമൂഹത്തില്‍ പുകവലിശീലനത്തിനെതിരെ ശക്തമായ ബോധവ്തകരണം നടത്തണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
പുകവലി ഉപേക്ഷിക്കാന്‍ മാനസികമായി സന്നദ്ധമാകുക എന്നതാണ് അതില്‍ നിന്നു മോചിപ്പിക്കുന്ന പ്രവര്‍ത്തനം ഫലം ചെയ്യുന്നതില്‍ പ്രധാനം. ശേഷാണ് മരുന്നിനും ചുകിത്സക്കും പ്രാധാന്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ക്ലിനിക്കുകളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 35 ശതമാനം പേരില്‍ വിജയകരമായ ഫലമുണ്ടാക്കുന്നു.