Connect with us

Ongoing News

പോര്‍ച്ചുഗല്‍ യൂറോ ചാമ്പ്യന്‍മാര്‍

Published

|

Last Updated

പാരിസ്: പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ യൂറോ കിരീടം സ്വന്തമാക്കി. പന്ത്രണ്ട് വര്‍ഷം മുമ്പ് കലാശപ്പോരാട്ടത്തില്‍ കൈവിട്ട കിരീടം എക്‌സ്ട്രാ ടൈമില്‍ പകരക്കാരനായെത്തിയ എഡര്‍ നേടിയ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. പോര്‍ച്ചുഗല്‍ ചരിത്രത്തിലാദ്യമായാണ് ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കുന്നത്.

ക്രിസ്റ്റിയാനോ ഇല്ലാത്ത പോര്‍ച്ചുഗല്‍ വട്ടപൂജ്യമാണെന്ന വിശ്വാസത്തിനുള്ള തിരിച്ചടിയായിരുന്നു പോര്‍ച്ചുഗീസ് ജയം. പയറ്റിന്റെ ഫൗളില്‍ വലത് കാല്‍മുട്ടിന് പരിക്കേറ്റ ക്രിസ്റ്റ്യാനോ ഇരുപത്തിനാലാം മിനിറ്റിലാണ് പുറത്തുപോയത്.

ആരാധകര്‍ കാത്തിരുന്ന വീറും വാശിയും ഫൈനല്‍ മത്സരത്തിനുണ്ടായില്ല. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ ഗോളവസരങ്ങളുടെ എണ്ണം കുറഞ്ഞു. തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഫ്രാന്‍സിന് ഫ്രാന്‍സിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും ജിഗ്നാക്കിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു.