മാനന്തവാടി ഡി എഫ് ഒ ഓഫീസ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷ

Posted on: July 9, 2016 2:27 pm | Last updated: July 9, 2016 at 2:27 pm
SHARE

മാനന്തവാടി: ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുളള നടപടി തുടങ്ങി. 2013 ല്‍ അന്നത്തെ ഡി എഫ് ഒ എ ഷാനവാസാണ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്.പട്ടികയില്‍ ഇടം നേടിയാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഓഫീസാകും മാനന്തവാടിയിലേത്.1860 ല്‍ ക്യാപ്റ്റന്‍ ജിബ് ആദ്യ ഡി.എഫ്.ഒ ആയാണ് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ആരംഭിക്കുന്നത്. 1914 ല്‍ ആണ് നിലവിലെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നത്.ബ്രിട്ടീഷുകാരാണ് കെട്ടിടം നിര്‍മ്മിച്ചത്.അന്ന് എ. എം.എല്‍.ലിറ്റില്‍വുഡായിരുന്നു ഡി.എഫ്.ഒ.മരത്തിലായിരുന്നു മുഴുവന്‍ നിര്‍മ്മാണം. കാല പഴക്കത്തെ തുടര്‍ന്ന് നേരിയ രീതിയില്‍ മുഖം മിനുക്കിയതല്ലാതെ കാതലായ മാറ്റങ്ങള്‍ ഒന്നും ഒരു നുറ്റാണ്ട് കഴിഞ്ഞിട്ടും കെട്ടിടത്തിന് ഉണ്ടായിട്ടില്ല. അന്ന് മലബാര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് എന്നാണ് അറിയപ്പെട്ടിരുന്നത്.മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ഓഫീസുകള്‍ ഈ ഓഫീസിന് കീഴിലായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി.1985 ല്‍ കണ്ണൂരും കാസര്‍ഗോഡും ഒഴിവാക്കി വയനാടിന് മാത്രമായ ഓഫീസായി മാറി. 1990 ല്‍ മാനന്തവാടി കേന്ദ്രീകരിച്ച് നോര്‍ത്ത് വയനാട് വനം ഡിവിഷന കല്‍പ്പറ്റ കേ ന്ദ്രീകരിച്ച് സൗത്ത് വയനാട് ഡിവിഷന്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, ബത്തേരി ആസ്ഥാനമായി വയനാട് വന്യജീവി ഡി വിഷന്‍ എന്നിങ്ങനെ 4ഡി വിനുകളായി വിഭജിച്ചു.1988 മുതലാണ് ഐ.എഫ് .എസുകാര്‍ ഡി.എഫ്.ഒ, മാരായി നിയമിതരായത്.ബ്രിട്ടീഷുകാരായ 40 ഡി എഫ് ഒമാരും 40 ഇന്ത്യക്കാരായ ഡി എഫ് ഒമാരും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവില്‍ ആന്ധ്രാ സ്വദേശിയായ നരേന്ദ്രനാഥ് വേളൂരിയാണ് ഡി എഫ് ഒ പൈതൃക പട്ടികയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുതിയ ഓഫീസ് നിര്‍മ്മിക്കാന്‍ നബാര്‍ഡ് 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഇതില്‍ 30 ലക്ഷം രൂപ നിര്‍മ്മാണം ഏറ്റെടുത്തവര്‍ക്ക് കൈമാറി കഴിഞ്ഞു. നിലവിലെ ഓഫീസ് പൈതൃക മ്യൂസിയമായി നിലനിര്‍ത്താനാണ് തീരുമാനം. വനം വകുപ്പിന്റെ കീഴില്‍ തന്നെയായിരിക്കും മ്യൂസിയം.