Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 11 മുതല്‍ ആരംഭിക്കുവാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. മന്ത്രിതല സമിതിയുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു പണിമുടക്ക്് മാറ്റിവച്ചതെന്നു സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയു) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സന്തോഷ് ചിറ്റാര്‍ അറിയിച്ചു. മിനിമം വേതനവും ഫിറ്റ്‌മെന്റ് ഫോര്‍മുലയും വര്‍ധിപ്പിക്കുന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ആഭ്യന്തര, ധന, റെയില്‍വേ മന്ത്രിമാരടങ്ങുന്ന സമിതി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് 33 ലക്ഷം കേന്ദ്ര ജീവനക്കാരുടെ സമരം മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചത്. കേന്ദ്ര ജീവനക്കാരുടെ സംയുക്തസമര സമിതിയാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.