Connect with us

National

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കും: കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്ക് ഡോ. സാക്കിര്‍നായിക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ അങ്ങേിയറ്റം ആക്ഷേപാര്‍ഹമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതേക്കുറിച്ച് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിവര വാര്‍ത്താ വിനിമയ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും വ്യക്തമാക്കിയിരുന്നു.

അതിനിടെ, എല്ലാ മതങ്ങളിലെയും പണ്ഡിതര്‍ നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ നിരോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. സാക്കിര്‍ നായിക്കിനെിതിരെ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ യുക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നേരത്തെ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. (Read More: സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ അന്വേഷണ വിധേയമാക്കണം: ഇന്ത്യയോട് ബംഗ്ലാദേശ്)

Latest