മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Posted on: July 7, 2016 10:11 am | Last updated: July 7, 2016 at 5:59 pm
SHARE

lijoതൃശൂര്‍: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ലിജോക്കെതിരെ വിജിലന്‍സ് കേസെടുത്തു.

എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയുടെ അരണാട്ടുകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു. പരിശോധന ഇപ്പോഴും തുടരുകയാണ്.