മോദിയുടെ മന്‍ കി ബാത്ത് മാതൃകയില്‍ കെജരിവാളിന്റെ ടോക് ടു എകെ

Posted on: July 5, 2016 9:06 pm | Last updated: July 5, 2016 at 9:06 pm
SHARE

TALK TO AKന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി സംവദിക്കാനായി ആരംഭിച്ച മന്‍ കി ബാത്ത് മാതൃകയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ടോക് ടു എകെ ജൂലൈ 17 മുതല്‍ ആരംഭിക്കും.

ജൂലൈ 17 മുതല്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് talktoak.com എന്ന് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍നമ്പറില്‍ വിളിച്ച് മുഖ്യമന്ത്രിയുമായി സംവദിക്കാം. ജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളെക്കുറിച്ചും ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങളെപ്പറ്റിയും മന്ത്രിയോട് സംസാരിക്കാം. നടപ്പിലാക്കിയ പദ്ധതികളെ പറ്റിയുള്ള വിലയിരുത്തലുകളും സാധ്യമാകുന്ന രീതിയിലുള്ള സംവിധാനമാണ് ടോക് ടു എകെയിലൂടെ കെജരിവാള്‍ ലക്ഷ്യമിടുന്നത്.

പ്രധാനമന്തി മോദിയുടെ ആശയ സംവാദ പരിപാടിയായ മന്‍ കി ബാത്തിലൂടെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ സാധിക്കുന്നില്ലെങ്കിലും പ്രത്യേകമായി തയ്യാറാക്കിയ ആപ്ലിക്കേഷനിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഇതില്‍ നിന്നും വിഭിന്നമായി ജനങ്ങള്‍ക്ക് തിരിച്ചു സംവദിക്കാനുള്ള രീതിയിലാണ് ടോക് ടു എകെ സജ്ജീകരിച്ചിരിക്കുന്നത്.