Kerala
അടുത്ത 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വിവിധയിടങ്ങളില്‍ ഏഴ് സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കന്യാകുമാരി ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാവ്യതിയാനത്തിന് കാരണം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
---- facebook comment plugin here -----