ജര്‍മനിയില്‍ സിനിമ കോംപ്ലക്‌സില്‍ വെടിവെപ്പ് നടത്തിയ അക്രമിയെ വെടിവെച്ചു കൊന്നു

Posted on: June 23, 2016 8:53 pm | Last updated: June 23, 2016 at 9:09 pm

german-cinema-shooting_650x400_61466693712ഫ്രാങ്ക്ഫര്‍ട്ട്(ജര്‍മനി): പടിഞ്ഞാറന്‍ ജര്‍മനിയിലെ സിനിമ കോംപ്ലക്‌സില്‍ വെടിവെപ്പ് നടത്തിയ അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയത്. ഫ്രാങ്ക്ഫര്‍ട്ടിന് സമീപം വെര്‍നിഹിമിലെ സിനിമ കോംപ്ലക്‌സിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഇരുപതിലധിം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.