റാഗിങ്: രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്

Posted on: June 22, 2016 12:25 pm | Last updated: June 22, 2016 at 12:25 pm

കോഴിക്കോട്: കര്‍ണാടകയിലെ സ്വകാര്യ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മലയാളികളായ രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനും റാഗിങ് ആക്ട് അടിസ്ഥാനത്തിലും പട്ടികജാതിവര്‍ഗ നിയമ പ്രകാരവുമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ക്കായി കേസ് കര്‍ണാടകയിലെ കല്‍ബുറഗി പൊലീസിന് കൈമാറും.