Connect with us

Kerala

കാലിക്കറ്റിലെ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് കോടതി തടഞ്ഞു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ടി എന്‍ പ്രതാപന്‍ രാജിവെച്ച ഒഴിവിലേക്ക് നടത്താന്‍ നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഹൈക്കോടതി തടഞ്ഞു.
ജൂലൈ രണ്ടിന് നടത്താന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പാണ് ഇലക്ടറല്‍ റോളിലെ അപാകം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് കോടതി ഇന്നലെ റദ്ദാക്കിയത്. ഗുരുവായൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി ടി ശിവദാസ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
ഇലക്ടറല്‍ റോളില്‍ അര്‍ഹരായ മുഴുവനാളുകളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥി പ്രതിനിധികളെ പാടേ അവഗണിച്ചെന്നുമാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
പുതുതായി ആരെയും പരിഗണിച്ചില്ലെന്നും വാദിച്ചു. വാദം കേട്ട കോടതി തിരഞ്ഞെടുപ്പ് നടത്തുന്നത് തടഞ്ഞ് ഉത്തരവിറക്കുകയായിരുന്നു. ആദ്യം ഈ മാസം 22നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നത്. പിന്നീട് ജൂലൈ രണ്ടിലേക്ക് നീട്ടുകയായിരുന്നു.

Latest