പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: June 15, 2016 9:20 pm | Last updated: June 16, 2016 at 11:08 am

petrole priceന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് 1.26 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ വില ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിപണിയിലെ വിലയും ഡോളര്‍-രൂപ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് വില വര്‍ധിക്കാന്‍ കാരണം.