വിദ്വേഷ പ്രസംഗം: പ്രാച്ചിക്കെതിരെ കേസെടുത്തു

Posted on: June 15, 2016 6:37 am | Last updated: June 15, 2016 at 9:44 am

ഉന്നാവ: മതവികാരം വ്രണപ്പെടുത്തിയതിന് വി എച്ച് പിയുടെ വിവാദ നേതാവ് സാധ്വി പ്രാച്ചിക്കെതിരെ പോലീസ് കേസെടുത്തു. പ്രാചിയുടെ മുസ്‌ലിം രഹിത ഭാരതം എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി ബഹുജന്‍ മുക്തി മോര്‍ച്ച നേതാവ് സന്ദീപ് കുമാര്‍ നല്‍കിയ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഈ മാസം ഏഴിന് റൂര്‍കിയിലാണ് സാധ്വി പ്രാചി വിവാദ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിച്ചുവെന്നും മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യ ഉണ്ടാക്കാനുള്ള സമയമാണിത് എന്നുമായിരുന്നു ആ പ്രസ്താവന.