Connect with us

National

സെന്‍സറിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് ജയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബോളിവുഡ് ചിത്രം “ഉഡ്ത പഞ്ചാബി”ന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സറിംഗ് മാനദണ്ഡങ്ങള്‍ ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സെന്‍സറിംഗ് സംവിധാനങ്ങളില്‍ താന്‍ തൃപ്തനല്ലെന്ന് പറഞ്ഞ ജയ്റ്റ്‌ലി ഈ രംഗത്ത് വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് ശ്യാം ബെനഗല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് താന്‍ പരിശോധിച്ച് വരികയാണെന്ന് അറിയിച്ചു.