സഊദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരുള്‍പ്പടെ 15 മരണം

Posted on: June 7, 2016 6:51 pm | Last updated: June 7, 2016 at 10:57 pm
SHARE

saudi-759റിയാദ്: സഊദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 15 വിദേശ തൊഴിലാളികള്‍ മരിച്ചു.അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ട ഇന്ത്യക്കാരില്‍ ഏതൊക്കെ സംസ്ഥാനക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം നടന്നത്.
ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായത്. പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് റിയാദ് റീജിയണ്‍ വക്താവ് അബ്ദുല്ല അല്‍ മുറൈബെദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here