ബിഹാറിലെ റാങ്ക് ജേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Posted on: June 7, 2016 2:03 pm | Last updated: June 7, 2016 at 2:03 pm
SHARE

rank'പട്‌ന: വലിയ രീതിയില്‍ പരീക്ഷാ ക്രമക്കേട് നടന്ന ബിഹാറില്‍ പ്ലസ്ടൂ പരീക്ഷയില്‍ റാങ്ക് നേടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നാം റാങ്ക് നേടിയ സൗരഭ് , റാങ്ക് ജേതാവായ റൂബി തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.അര്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാര്‍ സെക്കന്ററി എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കേസെടുത്തിരിയ്ക്കുന്നത്.

പുനഃ പരീക്ഷയില്‍ പരാജയപ്പെട്ടവരില്‍ സയന്‍സ് വിഷയത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ രാഹുല്‍ കുമാറും ഉള്‍പ്പെടുന്നു. എന്നാല്‍ മറ്റൊരു റാങ്കുകാരി റൂബി ആരോഗ്യപരമായ കാരണങ്ങളാല്‍ പരീക്ഷ എഴുതിയില്ല. റൂബിയ്ക്ക് വീണ്ടും ജൂണ്‍ 11 ന് പരീക്ഷ നടത്തും. സ്വന്തം വിഷയത്തെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാത്തതിനാലാണ് റാങ്ക് ജേതാക്കള്‍ക്ക് പുനഃ പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
അഴിമതി വിരുദ്ധ സെല്‍ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുനപരീക്ഷ നടന്നത്. വിവരം പുറത്തു വന്നയുടന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി, ബി.എസ്.ഇ.ബി ചെയര്‍മാന്‍ ലാല്കേശവര്‍ പ്രസാദ് സിംഗ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.