കോഴിക്കോട്: സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃസംഗമം അടുത്തമാസം നാലിന് നടക്കും.
സംഘടനയുടെ നയരേഖകയും പ്രവര്‍ത്തന പദ്ധതിയും പഠന വിധേയമാക്കുന്ന നേതൃസംഗമം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കും. കാലത്ത് പത്ത് മണിക്കാരംഭിക്കുന്ന സംഗമത്തില്‍ കര്‍മ്മം, വിശ്വാസം, ആദര്‍ശം, വകുപ്പ് വിഭജനം, നയരേഖ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ല ഭാരവാഹികളും സോണ്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരും സംഗമത്തിലെ പ്രതിനിധികളായിരിക്കും.