പ്രിയങ്കാ ഗാന്ധി നേതൃത്വത്തില്‍എത്തിയാല്‍ ബി ജെ പിക്ക് വെല്ലുവിളിയെന്ന് രാംദേവ്

Posted on: May 22, 2016 3:52 pm | Last updated: May 23, 2016 at 9:55 am

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃ സ്ഥാനം ഏറ്റെടുത്താല്‍ ബി ജെ പിക്ക് ബുദ്ധിമുട്ടേണ്ടി വരുമെന്ന് ബാബാ രാംദേവ്. പാരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞു. ഈ സമയത്ത് പ്രിയങ്കാ ഗന്ധി നേതൃത്വ സ്ഥാനത്തെത്തിയാല്‍ മാത്രമേ ബി ജെ പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനാകൂ. അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തില്‍ സോണിയാ ഗാന്ധി ദ്രോഹിച്ചത് താന്‍മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നാഹാസരയുടെ അഴിമതി വിരുദ്ധ സമരത്തിനിടെ തനിക്കെതിരെയുണ്ടായ പോലീസ് നടപടിയെ പരാമര്‍ശിച്ചാണ് ബാബാ രാദേവ് ഇങ്ങിനെ പ്രതികരിച്ചത്. നവഭാരത് ടൈയിംസ് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രിസിന്റെ രക്ഷക്ക് പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കണമെന്ന പരാമര്‍ശം നടത്തിയത്.