തിരഞ്ഞെടുപ്പ്‌തോല്‍വി: വിമര്‍ശനവുമായി വി ഡി സതീശന്‍

Posted on: May 19, 2016 8:16 pm | Last updated: May 19, 2016 at 8:31 pm

കൊച്ചി: അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാതിരുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് കെ പി സിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ തിരഞ്ഞെടുപ്പിനെ നയിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.പറവൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടിയായിരുന്നു സതീശന്റെ വിജയം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയം മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണെന്നാണ് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ വിലയിരുത്തല്‍. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അനുഭവം ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അഴിമതിയുടെ കരിനിഴലിലായിരുന്നു സര്‍ക്കാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കി.വര്‍ഗീയത ആളിക്കത്തിക്കാന്‍ശ്രമിച്ച ബിഡിജെഎസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറയുന്നു.