ബീഹാറില്‍ ട്രെയിനിനുള്ളില്‍ ആര്‍പിഎഫ് ജവാന്‍ വെടിയേറ്റു മരിച്ചു

Posted on: May 14, 2016 10:49 am | Last updated: May 14, 2016 at 6:48 pm

Rpf_attack01പാറ്റ്‌ന: ബീഹാറില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ജവാന്‍ ട്രെയിനിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയില്‍ മഗള്‍ സരായ്-ബുസാര്‍ പാസഞ്ചര്‍ ട്രെയിനിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അജ്ഞാതരായ ആറുപേരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജവാന്മാരുടെ തോക്കുകള്‍ ഇവര്‍ കൈക്കലാക്കിയാണ് കടന്നു കളഞ്ഞിരിക്കുന്നത്.

അഭിഷേക് സിംഗാണ് വെടിയേറ്റ് മരിച്ചത്. നന്ദല്‍ യാദവ് എന്ന ജവാനാണ് പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളത്. നന്ദലിനെ ഉത്തര്‍പ്രദേശിലെ വരാണസിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജവാന്മാരുടെ തോക്ക് കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകാം ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.