ആവേശമായി അലിയുടെ റോഡ്‌ഷോ

Posted on: May 13, 2016 12:31 pm | Last updated: May 13, 2016 at 12:31 pm

പെരിന്തല്‍മണ്ണ: മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിയുടെ രണ്ടാം ദിവസത്തെ റോഡ്‌ഷോ ആവേശമായി. ആധുരാലയ നഗരത്തിന്റെ ഹൃദയം കവര്‍ന്ന് പ്രയാണമാരംഭിച്ച മേലാറ്റൂര്‍ ചുറ്റി വെട്ടത്തൂരില്‍ സമാപിച്ചു. തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു.
വൈകീട്ട് മൂന്ന് മണിയോടെ പെരിന്തല്‍മണ്ണ മാനത്ത്മംഗലം ബൈപ്പാസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ ചെമ്പന്‍കുന്ന്, ഇടുക്ക്മുഖം, ദുബായ്പ്പടി, ലക്ഷംവീട്, ഈസാജിപ്പടി, നമ്പ്യാര്‍പ്പടി, വെട്ടത്തൂര്‍ പഞ്ചായത്തിലെ പട്ടിക്കാട്, കൂരിക്കുന്ന്, പീടികപ്പടി, പച്ചീരി, പച്ചീരിപ്പാറ, കാര്യവട്ടം, മേലാറ്റൂര്‍ പഞ്ചായത്തിലെ ചെമ്മാണിയോട്, മേലാറ്റൂര്‍, കാട്ടുചിറ, എടയാറ്റൂര്‍, മനഴി, ഒലിപ്പുഴ, പുല്ലിക്കൂത്ത്, അത്താണി കിഴക്കുംപാടം, ഉച്ചാരക്കടവ്. വെട്ടത്തൂര്‍ പഞ്ചായത്തിലെ തേലക്കാട്, മേല്‍ക്കുളങ്ങര, കാപ്പ്, പൂരോണക്കതുന്ന്, ഹൈസ്‌കൂള്‍പ്പടി, ഏഴുതല, കാര, നിരന്നപറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വെട്ടത്തൂര്‍ ജംഗ്ഷനില്‍ സമാപിച്ചു.