നാളത്തെ ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: May 9, 2016 9:28 pm | Last updated: May 9, 2016 at 9:28 pm

kodiyeriആലുവ: ജിഷയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഊരും പേരുമില്ലാത്ത ചിലര്‍ എല്‍ഡിഎഫിനോട് ആലോചിക്കാതെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. പ്രമുഖ ദളിത് സംഘടനയായ കെപിഎംഎസിനും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകളുമായി ബന്ധമില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.നാളത്തെ ഹര്‍ത്താലിന് എല്‍ഡിഎഫിന് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും പതിവുപോലെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.