പ്രബുദ്ധ കേരളം ബിജെപിയെ കേരള നിയമസഭയുടെ പടികയറ്റില്ല: ഉമ്മന്‍ചാണ്ടി

Posted on: May 9, 2016 12:16 pm | Last updated: May 13, 2016 at 12:23 am

OOMMEN CHANDIതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പിക്കും നേരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കേരള ജനതയുടെ സൈ്വര്യ ജീവിതത്തിന് മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വലിയ ഭീഷണി ഉയര്‍ത്തിയതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നടന്നിട്ടുള്ള 200ഓളം രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചത് ഒന്നുകില്‍ ബി.ജെ.പിയുടെ അല്ലെങ്കില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണല്ലോ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും സി.പി.എം നേതാവ് കടം വീട്ടുമെന്നും പലിശ സഹിതം തിരിച്ചു കൊടുക്കുമെന്ന് അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും പറയുന്നതിന്റെ അര്‍ഥം ഭാവിയിലും കേരളീയരുടെ സൈ്വരജീവിതം തകര്‍ക്കുമെന്നല്ലേയെന്ന് അദ്ദേഹം പോസ്റ്റില് ചോദിക്കുന്നു.

തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാര്‍ട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അങ്ങയുടെ പാര്‍ട്ടിയെ കേരള നിയമസഭയുടെ പടികയറ്റില്ല.

ഫേസ്ബുക്കിലിട്ട തുറന്നകത്തില്‍ വാജ്‌പേയിയുടെ കാലത്ത് പ്രഖ്യാപിച്ച കുമരകം പാക്കേജും റബര്‍വിലയിടിവ്, വ്യാപം അഴിമതി തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്.