ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റി

Posted on: May 4, 2016 2:00 pm | Last updated: May 4, 2016 at 7:02 pm

justiceന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സ്ഥലം മാറ്റി. ഹൈദരാബാദ് ഹൈക്കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. അടുത്തിടെയാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിക്കൊണ്ട് ഇദ്ദേഹം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. ഹരീഷ് റാവത്ത് സര്‍ക്കാറിനെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്ക് തിരിച്ചടിയായിരുന്നു കെ.എം ജോസഫ് അധ്യക്ഷനായ ഹൈകോടതി ബെഞ്ചിന്റെ തീരുമാനം.

എറണാകുളം ലോ കോളേജില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1982ലാണ് ഡല്‍ഹിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത കെ.എം.ജോസഫ് 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്.