ജിഷയുടെ കുടപംബത്തിന് 10 ലക്ഷം രൂപ ധനസഹായം

Posted on: May 4, 2016 1:28 pm | Last updated: May 5, 2016 at 10:40 am

OOMMEN CHANDIകോഴിക്കോട്: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സഹോദരിക്ക് എറണാകുളം ജില്ലയില്‍ ജോലി നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയായിരിക്കും ഇവ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.