മര്‍കസ് ഗാര്‍ഡന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട ഇന്റര്‍വ്യൂ വ്യാഴാഴ്ച്ച

Posted on: May 3, 2016 6:08 pm | Last updated: May 3, 2016 at 6:08 pm

കോഴിക്കോട്: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്മന്റ്‌നു കീഴില്‍ നടക്കുന്ന പ്ലസ്ടു, ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട ഇന്റര്‍വ്യൂ വ്യാഴാഴ്ച്ച നടക്കും. കേരളത്തിലെ മര്‍കസ് ഗാര്‍ഡന്‍ കാമ്പസിന് പുറമെ, മംഗലാപുരം, ബെംഗളൂരു, ഡല്‍ഹി, ദുബായ്, ജിദ്ദ, ദോഹ, ലണ്ടന്‍, കോലാലംപുര്‍, ഇസ്താംമ്പൂള്‍ എന്നീ കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ നടക്കുക. ദുബായ് മര്‍കസ് ഓഫീസില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂ പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്കും മറ്റെല്ലാ കേന്ദ്രങ്ങളിലും പ്രാദേശിക സമയം രാവിലെ പത്തുമണിക്കും ആരംഭിക്കും. ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന മാനേജ്മന്റ് ക്യാമ്പസ്, മത ഭൗതിക സമന്വയ വിദ്യാഭ്യാസം അത്യാധുനിക സംവിധാനത്തോടെ നല്‍കുന്ന ഇന്ത്യയിലെ ഏക ക്യാമ്പസ് ആണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രക്ഷിതാക്കളോടോന്നിച്ച് കൃത്യ സമയത്ത് എത്തിചേരണമെന്ന് ഡയറക്ടര്‍ ഡോ: എപി അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 9562625402; 8086365728