സുരേഷ് ഗോപി രാജ്യസഭാ എംപിയാകാന്‍ പ്രധാനമന്ത്രിയുടെ ശിപാര്‍ശ

Posted on: April 20, 2016 10:46 pm | Last updated: April 21, 2016 at 10:55 am

suresh gopi..ന്യൂഡല്‍ഹി: സിനിമാ താരം സുരേഷ് ഗോപിയെ രാജ്യസഭാ അംഗമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിപാര്‍ശ. ഈ ശിപാര്‍ശയ്ക്കു രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ സുരേഷ് ഗോപി രാജ്യസഭാ എം.പിയാകും. രാഷ്ട്രപതിയുടെ അംഗീകാരം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കലാകാരന്മാരുടെ പട്ടികയിലാണ് സുരേഷ്‌ഗോപിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം പ്രതികരിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു.