പരവൂര്‍ വെടിക്കെട്ട് ദുരന്തം: ഫേസ്ബുക്ക് ‘സേഫ്റ്റി ചെക്ക്’ പേജ് തുടങ്ങി

Posted on: April 10, 2016 9:46 pm | Last updated: April 11, 2016 at 11:30 am

fb puttingalകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ഫേസ്ബുക്ക് ‘സേഫ്റ്റി ചെക്ക്’ പേജ് തുടങ്ങി. ആരൊക്കെ ദുരന്തത്തില്‍പെട്ടുവെന്നതിന്റെ പൂര്‍ണരൂപം വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘The Puttingal Temple Fire’, FACEBOOK SAFETY CHECK എന്ന പേരിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തങ്ങള്‍ സുരക്ഷിതരാണെന്ന് യൂസര്‍മാര്‍ക്ക് ബന്ധുക്കളേയും വേണ്ടപ്പെട്ടവരേയും അറിയിക്കാനും തങ്ങളുടെ സുഹൃത്തുക്കള്‍ സുരക്ഷിതരാണോ എന്നറിയാനും ‘സേഫ്റ്റി ചെക്ക്’ പേജ് സഹായിക്കും