Connect with us

Kerala

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി

Published

|

Last Updated

തൃശ്ശൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.നൂറുദ്ദീന്‍ മത്സര രംഗത്തു നിന്നും പിന്മാറി. കോണ്‍ഗ്രസ് വിട്ടു നല്‍കിയ സീറ്റില്‍ ആര്‍എസ്പി കണ്ടെത്തിയ സ്ഥാനാര്‍ഥിയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ നൂറുദ്ദീന്‍. മത്സരിക്കാനില്ലെന്ന് നൂറുദ്ദീന്‍ ആര്‍എസ്പി നേതൃത്വത്തെ അറിയിച്ചു. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാന്‍ നൂര്‍ദീന്‍ തയാറായെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന നിര്‍ദേശം ആര്‍.എസ്.പിയുടെ ഭാഗത്ത് നിന്ന് വന്നതോടെയാണ് അദ്ദേഹം പിന്മാറിയത്.

ബുധനാഴ്ച വൈകിട്ടാണ് നൂറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ആര്‍എസ്പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തില്‍ പൊതുസമ്മതന്‍ എന്ന നിലയിലാണ് നൂറുദ്ദീനെ മത്സര രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്ന് നൂറുദ്ദീന്‍ നിലപാടെടുത്തു. ഇതിനോട് ആര്‍എസ്പി അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതോടെയാണ് പിന്മാറാന്‍ നൂറുദ്ദീന്‍ തീരുമാനിച്ചത്.

കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിച്ച് 35,189 വോട്ടാണ് നൂര്‍ദീന്‍ നേടിയത്. കൈപ്പമംഗലം മണ്ഡലത്തില്‍ നിന്ന് മാത്രം അദ്ദേഹം 7597 വോട്ട് നൂര്‍ദീന് നേടായത് കണക്കിലെടുത്താണ് ആര്‍.എസ്.പി അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. ഡിസംബറില്‍ എഎപി അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു.

Latest