ഇറാന്‍ വിമാനത്തിനു സൗദിയില്‍ നിരോധനം

Posted on: April 6, 2016 9:37 pm | Last updated: April 6, 2016 at 9:37 pm
SHARE

റിയാദ് :ഇറാന്‍ വിമാനക്കംബനിയായ ‘മഹാന്‍ എയറിന്’ സൗദി അറേബ്യയില്‍ നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഹാന്‍ എയറിന് സൗദി വിമാനത്താവളങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം നിലച്ചു. ഇറാന്‍സൗദി അറേബ്യ ശീത സമരത്തിന്റെ തുടര്‍ച്ചയായാണു ഇറാനിലെ പ്രമുഖ വിമാനക്കംബനിയായ മഹാന്‍ എയറിനെതിരയുള്ള സൗദി നടപടി. സൗദി വ്യോമമേഖലയും വിമാനത്താവളങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് മഹാന്‍ എയറിന് വിലക്കികൊണ്ട് സൗദി അറേബ്യ ഏവിയേഷന്‍ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യാന്തര വിമാനക്കംബനിക്കുള്ള ദേശീയ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മഹാന്‍ എയറിനെതിരെയുള്ള നടപടിയെന്നാണ് വിശദീകരണം. നേരത്തെ ഷിയ പുരോഹിതന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ടെഹ്‌റാനിലെ സൗദി എംബസിക്കുനേരെയുണ്ടായ ആക്രമങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. മഹാന്‍ എയറിനെ സൗദി വിലക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധവും അവസാനിച്ചിരിക്കുകയാണു.

LEAVE A REPLY

Please enter your comment!
Please enter your name here