ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ദാദ്രി സംഭവത്തില്‍ സി ബി ഐ അന്വേഷണം നടത്താമെന്ന് യു പി സര്‍ക്കാര്‍

Posted on: April 6, 2016 9:10 am | Last updated: April 6, 2016 at 9:10 am
SHARE

dadriലക്‌നൗ: അലഹബാദ് ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ദാദ്രി കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ കേസന്വേഷണം അപൂര്‍ണമാണെന്ന് ഹൈക്കോടതി കണ്ടെത്തിയാല്‍ അടിയന്തരമായി അന്വേഷണം പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വാക്താവ് അറിയിച്ചു. ദാദ്രി സംഭവത്തില്‍ തനിക്ക് മേല്‍ കുറ്റം ചുമത്തിയത് വ്യാജമായിട്ടാണെന്നും സംഭവം സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നോയിഡയിലെ ബി ജെ പി പ്രവര്‍ത്തകന്‍ സഞ്ജയ് സിംഗ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി കൊടുത്തിയിരുന്നു. ബി ജെ പി പ്രവര്‍ത്തകന്‍ നല്‍കിയ എതിര്‍ സത്യവങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ആറിനകം മറുപടി നല്‍കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ജസ്റ്റിസ് ബാല നാരായണന്‍, ജസ്റ്റിസ് നഹീദ് അറ മൂനിസ് എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സമജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ ന്യായമായ വിധത്തില്‍ കേസ് അന്വേഷിച്ചിട്ടില്ലെന്നും തന്റെ പേരില്‍ കുറ്റം വ്യാജമായി ചാര്‍ത്തിയതാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.