Kerala
വി എസിന്റെ പ്രചാരണം കാരവാനില്‍
പാലക്കാട്: നെല്ലറയിലെ തിളച്ച് മറിയുന്ന ചൂടിനെ നേരിടാന്‍ പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രചാരണം കാരവാനിലാക്കുന്നു. മലമ്പുഴയിലും മറ്റ് മണ്ഡലങ്ങളിലും ഇത്തവണ വി എസ് എത്തുക കാരവാനിലായിരിക്കും. സൂര്യാഘാതമുള്‍പ്പെടെ തടയുന്നതിന് ഡോക്ടര്‍മാരുടെ ഉപദേശമാണ് ഇത്തരമൊരു പ്രചാരണത്തിന് വി എസ് പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ആദ്യം ഹെലികോപ്റ്ററില്‍ ഉപയോഗിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നുവെങ്കിലും വി എസ് വിസമ്മതിക്കുകയായിരുന്നു. മലമ്പുഴയിലെ പൊരിവെയില്‍ പ്രചാരണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മണ്ഡലത്തിലെ വിശ്വസ്തരുടെ മുന്നറിയിപ്പും വി എസിനെ കാരവാന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാക്കി.







