മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നു: എം.വി. നികേഷ്‌കുമാര്‍

Posted on: March 31, 2016 10:33 am | Last updated: March 31, 2016 at 6:00 pm
SHARE

MV NIKESH KUMARവടകര: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നേരിട്ട് നടത്തണമെന്ന് മനസാക്ഷി പറഞ്ഞതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായ നികേഷ്‌കുമാര്‍ വ്യക്തമാക്കി. വടകരയില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഔദ്യോഗിക പ്രചരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here