വായ്പാ കുടിശിക പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കരുതെന്ന് ഹൈക്കോടതി

Posted on: March 30, 2016 8:50 pm | Last updated: March 30, 2016 at 8:50 pm
SHARE

Kerala High Courtകൊച്ചി: പൊതുമേഖലാ ബാങ്കുകള്‍ വായ്പാ കുടിശിക പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. ശക്തി ഉപയോഗിച്ച് വായ്പാ കുടിശിക തിരിച്ച് പിടിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ഇത്തരം നടപടികളുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് പരിശോധിക്കണമെന്ന് പറഞ്ഞ കോടതി ഉത്തരവിന്റെ പകര്‍പ്പ് ആര്‍ബിഐ ഗവര്‍ണര്‍ക്ക് അയച്ചു. സ്വകാര്യ ഏജന്‍സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് പിബി സുരേഷ് കുമാറാണ് വിധി പറഞ്ഞത്.