ട്വന്റി 20 റാങ്കിംഗില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്

Posted on: March 29, 2016 7:17 pm | Last updated: March 29, 2016 at 7:17 pm
SHARE

virat-kohli-ap-mന്യൂഡല്‍ഹി: ട്വന്റി 20 റാങ്കിംഗില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ലോകകപ്പിനുമുമ്പ് ഫിഞ്ചിനെക്കാള്‍ 24 പോയിന്റ് പിന്നിലായിരുന്നു കോഹ്്‌ലി. ഇപ്പോള്‍ 68 പോയിന്റിന്റെ ലീഡ് കോഹ്്‌ലിക്കുണ്ട്.

ലോകകപ്പിലെ മിന്നുംപ്രകടനമാണ് കോഹ്്‌ലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. പാക്കിസ്ഥാനെതിരേ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച കോഹ്്‌ലി ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ 51 പന്തില്‍നിന്ന് 82 റണ്‍സുമായി ടീമിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here