Connect with us

Kerala

ഇടത് മുന്നണി കാശ് വാങ്ങി സീറ്റ് തീരുമാനിച്ചു: പി.സി ജോര്‍ജ്.

Published

|

Last Updated

കോട്ടയം: ഇടത് മുന്നണി കാശ് വാങ്ങി സീറ്റ് തീരുമാനിച്ചുവെന്ന് പി.സി ജോര്‍ജ്. മുന്നണിയില്‍ ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്‍മാരും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. പൂഞ്ഞാറിലേത് പേയ്‌മെന്റ് സ്ഥാനാര്‍ഥിയാണെന്നും ജോര്‍ജ് പറഞ്ഞു. തന്നോട് ഇടത് മുന്നണി കാണിച്ചത് ചതിയും നെറികേടുമാണെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സീറ്റ് നിഷേധിച്ചുവെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണയില്‍ മാറ്റമുണ്ടാകില്ല. താനാരെയും ചതിക്കില്ല. ചതിച്ചവരോട് ദൈവം തന്നെ ചോദിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി. ജയരാജന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് കണ്ണൂരിലെ സി.പി.എം യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോയത്. അന്ന് പിണറായി വിജയന്‍ കേരളത്തിലുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പൂഞ്ഞാറിലെ ജനങ്ങള്‍ പറയുന്നത് താന്‍ അനുസരിക്കും. രാഷ്ട്രീയ യജമാനന്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തന്നെ കിട്ടില്ല. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ വി.എസാണ് മുഖ്യമന്ത്രിയെങ്കില്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ണേഷ്‌കുമാറിനും കോവൂര്‍ കുഞ്ഞുമോനും സീറ്റുകള്‍ നല്‍കിയപ്പോള്‍ എന്തുകൊണ്ട്് തന്നെ ഒഴിവാക്കിയെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കണം. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്തി അപഹാസ്യനാക്കിയതിനു തുല്യമാണ്് ഇടതുനിലപാടെന്നും ജോര്‍ജ് പറഞ്ഞു.

Latest