Connect with us

National

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് മല്യയോട് ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി:വായ്പ തിരിച്ചടയ്ക്കാന്‍ തയാറായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് വിജയ് മല്യക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. വന്‍ കുടിശിക വരുത്തിയവര്‍ വായ്പ തിരിച്ചടക്കാന്‍ തയ്യാറാകണം. അല്ലാത്ത പക്ഷം ബാങ്കുകളില്‍നിന്ന് അന്വേഷണ ഏജന്‍സികളില്‍ നിന്നും കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ആരുടെയും പേരെടുത്തു പറയുന്നില്ലെന്നു പറഞ്ഞാണ് ജെയ്റ്റ്‌ലി മല്യക്കെതിരേ നടപടിയുണ്ടാകുമെന്ന പരോക്ഷ പരാമര്‍ശം നടത്തിയത്.

എന്നാല്‍, മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഈട് നല്‍കിയ രേഖകള്‍ ബാങ്കുകളുടെ കൈവശമുണ്ടെന്നും ഇതുപയോഗിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. മല്യ നല്‍കാനുള്ള 9,000 കോടി രൂപ തിരിച്ചു പിടിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.