എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; ജോര്‍ജിനും ഗൗരിയമ്മക്കും സീറ്റില്ല

Posted on: March 28, 2016 3:24 pm | Last updated: March 29, 2016 at 12:26 pm

LDF KERALAതിരുവനന്തപുരം: ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിപിഎം 92 സീറ്റുകളിലും സിപിഐ 27 സീറ്റുകളിലും മല്‍സരിക്കും. ജനതാദള്‍ (എസ്)- 5, എന്‍സിപി- 4, ഐഎന്‍എല്‍- 3, ആര്‍എസ്പി (എല്‍)- 1, ജനാധിപത്യ കേരള കോണ്‍ഗ്രസ്- 4, സ്‌കറിയ തോമസ് വിഭാഗം- 1, കോണ്‍ഗ്രസ് എസ്-1, കേരള കോണ്‍ഗ്രസ് (ബി)-1 എന്നിങ്ങനെയാണ് ്മറ്റ് കക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന സീറ്റുകള്‍.

പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ എല്‍ഡിഎഫ് പിന്തുണക്കില്ല. കെആര്‍ ഗൗരിയമ്മയുടെ ജെഎസ്എസിനും സീറ്റ് നല്‍കിയിട്ടില്ല. പൂഞ്ഞാര്‍ ഉള്‍പ്പെടെ നാല് സീറ്റുകള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.